ചാമ്പ്യൻസ് ലീഗിൽ ആസ്റ്റൺ വില്ലയുടെ തേരോട്ടം; തകർപ്പൻ നേട്ടത്തിൽ എമറി
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊളോഗ്ന എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ല പരാജയപ്പെടുത്തി.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊളോഗ്ന എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ല പരാജയപ്പെടുത്തി.
ഈ വിജയത്തോടെ ഒരു റെക്കോഡും ആസ്റ്റൺ വില്ല പരിശീലകൻ നേടി. ചാമ്പ്യൻസ് ലീഗിൽ 25 മത്സരങ്ങളിൽ കൂടുതൽ വിജയിക്കുന്ന അഞ്ചാമത്തെ സ്പാനിഷ് പരിശീലകനായാണ് എമറി മാറിയത്. പെപ് ഗാർഡിയോള, റാഫേൽ ബെനിറ്റസ്, വിൻസെന്റെ ബെൻ ബോസ്കോ, ലൂയിസ് എൻറിക് എന്നീ സ്പാനിഷ് പരിശീലകരാണ് എമറിക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ 25ൽ കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയത്.
മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി മക്ഗിൻ, ഡൂറൻ എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്. മത്സരത്തിൽ എതിർ ടീമിന് ഗോൾ നേടാൻ ഒരു അവസരവും നൽകാതെ ആയിരുന്നു ആസ്റ്റൺ വില്ല കളിച്ചത്.
ചാമ്പ്യൻസ് ലീഗിന്റെ പോയിന്റ് ടേബിളിൽ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് 9 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.